ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; ധനമന്ത്രിമാരുടെ എതിർപ്പ് തള്ളി

ന്യൂഡല്‍ഹി, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:35 IST)

Widgets Magazine
CONGRESS , GST ,  ജിഎസ്ടി ,  കോണ്‍ഗ്രസ് ,  ധനമന്ത്രി , ഡീസല്‍ ,  പെട്രോള്‍

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കിമാറ്റണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇക്കാര്യം തീരുമാനമായി. പാര്‍ട്ടി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമതീരുമാനമെടുക്കുകയായിരുന്നു. 
 
പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള വരുമാനം ഉപേക്ഷിക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്കു വൻ വരുമാനനഷ്ടമുണ്ടാകുമെന്നായിരുന്നു പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ വാദിച്ചത്. നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. 
 
എന്നാൽ ഇക്കാര്യത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ ജോലിയാണെന്നും ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കണമെന്നുമായിരുന്നു പൊതു വിലയിരുത്തൽ. ഭാരവാഹികളുടെ യോഗത്തില്‍ ക്ഷണിതാക്കളായെത്തിയ സാമ്പത്തിക വിദഗ്ധന്‍ ജയ്‌റാം രമേശും മുന്‍ ധനമന്ത്രി പി ചിദംബരവും ജിഎസ്ടി നിര്‍വഹണത്തിലെ എല്ലാ അപാകതകളും വിശദീകരിക്കുകയും ചെയ്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നഴ്‌സുമാരുടെ സമരം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നഴ്‌സുമാരുടെ പുതിയ സംഘടന രൂപീകരിക്കുമെന്ന് സിപിഎം

സിപിഎമ്മിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ ...

news

സോളാർ കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രൻ

എൽ.ഡി.എഫ് നേതൃത്വത്തിനും ജനജാഗ്രതായാത്രയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ...

news

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി; കുവൈറ്റ്‌ മന്ത്രിസഭ രാജി രാജിവെച്ചു

കുവൈറ്റിലെ മന്ത്രിസഭ രാജിവെച്ചു. പതിനഞ്ചാമത് പാ​ർ​ല​മ​​െൻറി​​െൻറ അ​നു​ബ​ന്ധ​മാ​യി ശൈ​ഖ് ...

news

സിപിഐ നേതാവ് ആനി രാജയ്ക്ക് ഗുണ്ടാസംഘത്തിന്റെ മര്‍ദനം; സംഭവം രാജ്യ തലസ്ഥാനത്ത് - ആക്രമണം പൊലീസ് നോക്കി നിൽക്കെ

സിപിഐയുടെ മുതിർന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ന്യൂഡൽഹിയിൽ ...

Widgets Magazine