ജയലളിത- മോഡി കൂടിക്കാഴ്ച നടന്നില്ല!

ചെന്നൈ| WEBDUNIA|
PTI
രാഷ്ടീയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് കരുതി രാഷ്ട്രീയനിരീക്ഷകരും ഇന്ത്യയും ഒരുപോലെ ഉറ്റുനോക്കിയ ജയലളിത- മോഡി കൂടിക്കാഴ്ച വെള്ളിയാഴ്ച നടന്നില്ലെന്ന് റിപ്പോര്‍ട്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോദിയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തമ്മില്‍ വെള്ളിയാഴ്ച ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ജയയും മോദിയുമായി വെള്ളിയാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടക്കുമെന്ന് ദേശീയ, പ്രാദേശിക ടിവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2011ല്‍ അധികാരമേല്‍ക്കുന്ന വേളയിലും 2012 ഡിസംബറില്‍ മോഡി സത്യപ്രതിഞ്ജ നടത്തുന്ന വേദിയിലും ഇരുവരും പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :