ഗൌരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് സമാനമായ തോക്കു കൊണ്ട്?

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (10:54 IST)

Widgets Magazine

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സമാനമായ രീതിയില്‍ ആയിരുന്നു മുന്‍പ് കല്‍‌ബുര്‍ഗിയും കൊലചെയ്യപ്പെട്ടത്. എന്നാല്‍, ഇരുവരുടെയും കൊലപാതകത്തില്‍ മറ്റൊരു സാമ്യത കൂടെയുണ്ട്. ഇരുവരും കൊലചെയ്യപ്പെട്ടത് സമാനമായ തോക്കുപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടുകള്‍.
 
പ്രാദേശികമായി നിര്‍മിച്ച 7.65 എംഎം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഒരു പ്രത്യേക തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
 
ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലുമുളളതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഗൌരി ലങ്കേഷിന്റെ കൊലപാതകം കല്‍ബുര്‍ഗിയുടെ കേസുമായി ഒത്തുനോക്കാനും സാധ്യതയുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രാമലീല റിലീസ്: തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ടോമിച്ചന്‍ മുളകുപാടം

ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ...

news

ദിലീപ് അങ്ങനെ ചെയ്യുന്ന ആളല്ല, അവള്‍ അനിയത്തിക്കുട്ടിയെ പോലെയാണ്: പ്രവീണ

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ ...

news

ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്താകുമോ?

പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചൗ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ ...

news

'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി

ആക്രമിക്കപ്പെട്ട നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. ...

Widgets Magazine