Widgets Magazine Widgets Magazine

കോടമ്പാക്കത്ത് നിന്ന് 45 കോടിയുടെ അസാധുനോട്ടുകള്‍ കണ്ടെടുത്ത സംഭവം; വസ്ത്രവ്യാപ്യാരിയായ ബിജെപി നേതാവ് അറസ്റ്റില്‍

ചെന്നൈ, വെള്ളി, 19 മെയ് 2017 (08:59 IST)

Widgets Magazine

ചെന്നൈയിലെ കോടമ്പാക്കത്ത് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത 45 കോടിയുടെ അസാധു നോട്ടുകള്‍ ബിജെപി നേതാവിന്റേത്. കോടമ്പാക്കത്തെ ഒരു പ്രമുഖ വസ്ത്രവ്യാപാരിയും ബിജെപിയുടെ  പ്രാദേശിക നേതാവുമായ എംവി രാമലിംഗം ആന്‍ഡ് കമ്പനി ഉടമ ദണ്ഡപാണിയുടെ പക്കല്‍ നിന്നാണ് അസാധുവാക്കിയ 45 കോടിയുടെ നോട്ടുകള്‍ പൊലീസ് പിടികൂടിയത്. 
 
രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിലും കടയിലും പൊലീസ് പരിശോധന നടത്തിയത്. കടകളിലെ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പിന്‍വലിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. അസാധുനോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊടനാട് സംഭവം: കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് കവർച്ചാകേസ് പ്രതി

കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് കണ്ണാടി കാഴ്ചപ്പറമ്പിൽ വാഹനാപകടം ഉണ്ടായതെന്നു ...

news

സംസ്ഥാനം പനിച്ചൂടിൽ വിറയ്ക്കുന്നു; മരണം വിതച്ച്​എച്ച്​1 എൻ1

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യതിനെതുടര്‍ന്ന് സം​സ്​​ഥാ​നം പ​നി​ച്ചൂ​ടി​ൽ ...

news

ജിഎസ്ടി നികുതി നിരക്കിൽ ധാരണ; 1211 ഉല്‍പന്നങ്ങളുടെ നികുതി നിശ്ചയിച്ചു, ഭക്ഷ്യവസ്തുക്കൾക്ക് വില കുറയുമെന്ന് മന്ത്രി

ജി എസ് ടി നികുതി ഘടന നിശ്ചയിച്ചു. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് ...

news

രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അംഗീകരിക്കില്ല: പാകിസ്ഥാന്‍

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ ...

Widgets Magazine Widgets Magazine