കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി, മോഷണം സെക്രട്ടേറിയറ്റിനുമുന്നില്‍ നിന്ന്

ന്യൂഡല്‍ഹി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (19:58 IST)

Kejriwal, Vagon R, Delhi, CM, Theft, കേജ്‌രിവാള്‍, വാഗണ്‍ ആര്‍, ഡല്‍ഹി, മുഖ്യമന്ത്രി, മോഷണം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി. സെക്രട്ടേറിയറ്റിനുപുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഗര്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. വ്യാഴ്ചാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
 
നാലുവര്‍ഷം മുമ്പ് കുന്ദന്‍ ശര്‍മ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കേജ്‌രിവാളിന് സമ്മാനമായി നല്‍കിയതാണ് നീലനിറമുള്ള ഈ വാഗര്‍ ആര്‍ കാര്‍. പിന്നീട് ആം ആദ്‌മി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ കണ്ട് മനസുമടുത്തപ്പോള്‍ ക്കൂണ്ഡാണ്‍ ശര്‍മ കാര്‍ തിരികെ ചോദിച്ചതും വാര്‍ത്തയായിരുന്നു.
 
തെരഞ്ഞെടുപ്പുകാലത്ത് കേജ്‌രിവാള്‍ ഈ കാര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗികവാഹനം ലഭിച്ചതോടെ ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉപദ്രവിക്കപ്പെട്ട നടിയെ അപമാനിച്ചു; ഒടുവില്‍ പിസി ജോര്‍ജ് കുടുങ്ങി - കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ ...

news

ഈശ്വരന്മാരെ കാത്തോളണമേ; ജാമ്യത്തിലിറങ്ങിയ ദിലീപ് തിരക്കിലാണ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിൽ വാസത്തിന് ശേഷം ...

news

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് ...

Widgets Magazine