കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി; മോദി മന്ത്രിസഭയിലെ ആദ്യ മലയാളി - അല്‍ഫോണ്‍സ് കണ്ണന്താനമാണ്

ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:20 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ബിജെപി നേതൃത്വത്തിലെ തലമൂത്ത നേതാക്കള്‍ക്ക് വീണ്ടും നിരാശ. കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരെയെല്ലാം വെട്ടിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. മോദി സര്‍ക്കാരിലേക്കുള്ള ആദ്യ മലയാളി കൂടിയാണ് അക്ഫോണ്‍സ് കണ്ണന്താനം.
 
മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്ന പേരുകളില്‍ മുന്നില്‍ നിന്നത് കുമ്മനവും സുരേഷ് ഗോപിയുമായിരുന്നു. എന്നാല്‍, ഇവരെ പിന്തള്ളിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ഒരുതിരിച്ചടി തന്നെയാണിതെന്നാണ് മറ്റ് രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷിക്കുന്നത്. 
 
ചരിത്രവിജയവുമായി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എം പി ഉണ്ടായിരുന്നില്ല. ആ കുറവാണ് അല്‍ഫോൺസ് കണ്ണന്താനം നികത്താന്‍ പോകുന്നത്. കണ്ണന്താനം അടക്കം ഒമ്പത് പേരാണ് മോദി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ പോകുന്നത്. പ്രധാനപ്പെട്ട പല വകുപ്പുകളിലും അഴിച്ചുപണിയും മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല, പലരും വിളിച്ച് ആശംസ അറിയിച്ചു: അല്‍‌ഫോന്‍സ് കണ്ണന്താനം

ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് കരുതിയില്ലെന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ...

news

ലിംഗം ഛേദിച്ച സംഭവത്തിന് പിന്നില്‍ എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ

എഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദനത്തിരയായ ...

news

നിറകണ്ണുകളോടെ കാവ്യയും മീനാക്ഷിയും; കൂടിക്കാഴ്‌ച ദിലീപിനെ കരയിച്ചു - സന്ദര്‍ശനം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ ...

news

സ്കൂളിൽ വൻ തീ പിടിത്തം; ഏഴ് കുട്ടികൾ വെന്തുമരിച്ചു - പലരുടെയും നില ഗുരുതരം

മരിച്ചവരെല്ലാം പെണ്‍കുട്ടികളാണ്. പത്തുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Widgets Magazine