Widgets Magazine
Widgets Magazine

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു; വഞ്ചിതയായ യുവതി ചെയ്ത പ്രതികാരം ഇത് !

വെള്ളി, 19 മെയ് 2017 (12:14 IST)

Widgets Magazine

പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ സംഭവം നടന്നിട്ട് അധികമായില്ല. അതിന് പിന്നാലെ ഇതാ മറ്റൊരു സംഭവം കൂടി.
 
വഞ്ചിക്കപ്പെട്ട യുവതി മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങിയ വരന്റെ പന്തല്‍ കത്തിച്ചു കളയുകയായിരുന്നു. 
വിവാഹത്തെ തുടര്‍ന്ന് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച തന്റെ ടൂ വീലര്‍ കത്തിച്ചതിന് 36 കാരിയായ കാമുകിക്കെതിരേ 33 കാരനായ കാമുകന്‍  കേസ് കൊടുത്തിരുന്നു. 
 
ബുധനാഴ്ച വിവാഹദിവസത്തിന്റെ തലേന്ന് വിവാഹപന്തല്‍ ആരോ കത്തിച്ചെന്ന പരാതിയുമായി കാമുകന്‍ വീണ്ടും പൊലീസിന് മുന്നില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പൊലീസ് കാമുകിയെ ദത്താനഗറില്‍ നിന്നും അറസ്റ്റ് ചെയ്യുകയും രണ്ടു കുറ്റവും ഇവര്‍ സമ്മതിക്കുകയും ചെയ്തു. തന്നെ കല്യാണം കഴിക്കാന്നു പറഞ്ഞു പറ്റിച്ചതിന് പ്രതികാരമായിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു. 
 
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന യുവാവ് നേരത്തേ യുവതിയെ സ്വന്തം കല്യാണത്തിന് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി വധുവിന്റെ വീട്ടിലെത്തി താനും യുവാവുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വധുവിനെയും കുടുംബത്തെയും ധരിപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കല്യാണം മുടക്കാന്‍ താന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മ ചെയ്ത ത്യാഗം എന്താണെന്നോ?

വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു കുതിപ്പ് കൂടി. രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ...

news

സ്ത്രീകള്‍ ജാഗ്രതൈ... പരസ്യം കണ്ട് വാങ്ങിയ ഈ സോപ്പ് തേച്ച് കുളിച്ചാല്‍ കാന്‍സര്‍ ഉറപ്പ് !

കാന്‍സറിന് കാരണമായേക്കുന്ന സോപ്പ് ഓണ്‍ലൈനിലൂടെ വില്‍‌പന നടത്തുന്നതായി റിപ്പോര്‍ട്ട്. ...

news

ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് രജനികാന്ത്

തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സൂചനകള്‍ ...

Widgets Magazine