''എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം എനിക്കറിയാം'' - വിജയ് പറഞ്ഞതിങ്ങനെ

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (12:38 IST)

അനുബന്ധ വാര്‍ത്തകള്‍

മാർക്ക് ഉണ്ടായിട്ടും നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് തമിഴ്നാട്ടിൽ വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തെളിച്ചിരുന്നു. സ്കൂളിൽ തന്നെ ഏറ്റവും അധികം മാർക്ക് ലഭിച്ചിട്ടും മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു അനിത ആത്മഹത്യ ചെയ്തത്.
 
അനിതയുടെ ആത്മഹത്യയെ തുടർന്ന് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു. സിനിമാ - രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഇളയദളപതി വിജയ്‌യും ഉണ്ടായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയകളിൽ വഴി അനിതയുടെ കുടുംബത്തിനു പിന്തുണ നൽകിയപ്പോൾ വിജയ്‌ അനിതയുടെ കുടുംബത്തെ നേരിൽ കാണാനെത്തിയിരുന്നു.
 
വിജയുമായുള്ള കൂടികാഴ്ചയുടെ വിശാദംശങ്ങള്‍ സഹോദരന്‍ മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു. 'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. അനിതയുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ ഞാൻ വഹിച്ചോളാം' എന്ന് വിജയ് പറഞ്ഞതായി മണിരത്നം പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിജയ് സിനിമ അനിത ഇളയദളപതി Vijay Cinema Anitha Ilayadhalapathi

വാര്‍ത്ത

news

'ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്ന് താങ്കളെങ്കിലും തുറന്നുസമ്മതിച്ചല്ലോ’: കെ സുരേന്ദ്രന്‍

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ...

news

'ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരികെ എടുക്കണം': രമ്യ നമ്പീശൻ

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ...

news

‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒടുവില്‍ കുറ്റം ...

news

സോളാര്‍ കേസ്; കമ്മീഷന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കൾ

സോളാർ കേസിൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ആരോപണ വിധേയരായ കോൺഗ്രസ് ...