ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകി സർക്കാർ

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (10:38 IST)
ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്ക് 25 ലക്ഷം രൂപയുടെ ധനസഹായം നൽകി യു പി സർക്കാർ. കളക്ടര്‍ നേരിട്ടെത്തി ചെക്ക് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിലെ സിബിഐ കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കുടുംബവുമായി സംസാരിച്ച്, പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതടക്കമുള്ള നാല് കേസുകളാണ് നിലവില്‍ ലക്‌നൗ സിബിഐ കോടതിയിലുള്ളത്. ഇതിന് പുറമെയാണ് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്. ഈ അഞ്ച് കേസുകളുടെയും വിചാരണയാണ് ദില്ലിയിലേക്ക് മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :