Widgets Magazine Widgets Magazine

ഇവര്‍ ഒരു പ്രത്യേക കള്ളന്മാരാണ്; ഇവരുടെ മോഷണത്തില്‍ ഒരു പ്രത്യേക രീതിയും ഉണ്ട്; ഹൈടെക്ക് കള്ളന്മാര്‍ പിടിയില്‍

ന്യൂഡല്‍ഹി, ശനി, 3 ജൂണ്‍ 2017 (11:10 IST)

Widgets Magazine

മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കും, സ്മാര്‍ട്ട്‌ഫോണുകള്‍ തട്ടിപ്പറിക്കും ശേഷം ഈ ഫോണുകളില്‍ നിന്ന് ഇ-കൊമേഴ്സ് സൈറ്റ് വഴി സാധനങ്ങൾ ബുക്ക് ചെയ്യുകയും ഇത് വിതരണം ചെയ്യാനെത്തുന്നവരെ കൊള്ളയടിക്കുകയും ചെയ്യും. ഇതാണ് ഈ കള്ളന്‍മാരുടെ പ്രത്യേകത.

ഡല്‍ഹിയിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗ്‌റയില്‍ നിന്ന് ഇങ്ങനെ മോഷണം നടത്തിയ അഞ്ചംഗ കൗമാര സംഘത്തെ പൊലീസ് പിടികൂടി. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, വാച്ച്, ഷൂ തുടങ്ങിയ സാധനങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ വാങ്ങിയിരുന്നത്. 
 
ഓഡര്‍ നല്‍കുമ്പോള്‍ വ്യാജ വിലാസങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതിന് ശേഷം ഡെലിവറി ബോയിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്  അക്രമിക്കുകയും കവര്‍ച്ച നടത്തുക ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. മെയ് 28 നു  ഒരു ഡെലിവറി വാന്‍ കൊള്ളയടിച്ചതിലാണ് ഇവര്‍ക്ക് പിഴച്ചത്. സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഈ വാന്‍ ഉപേക്ഷിച്ചു. വാന്‍ ഡ്രൈവറും സഹായിയും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജീവനക്കാരിയെ ആറുദിവസം ക്രൂരമായി പീഡിപ്പിച്ചു, ജ്വല്ലറി ഉടമ ഒളിവില്‍; അറസ്റ്റിലായതോ പിതാവും !

ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് വിവാഹിതയായ 28കാരിയെ ആറ് ദിവസം ...

news

വൃദ്ധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍ ‍!

ബീഹാറിലെ മുസാഫിര്‍പൂരില്‍ സ്ത്രീയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് ...

news

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച്​മേഖലയിലെ ...

news

കശ്മീരിന് വെല്ലുവിളിയായി ബെഡ്റൂം ജിഹാദികള്‍ !

പലതരത്തിലുള്ള ഭീഷണികള്‍ നേരിടുന്ന ഇന്ത്യക്ക് ഇതാ മറ്റൊരു ഭീഷണി കൂടി. കശ്മീരി യുവാക്കളെ ...

Widgets Magazine Widgets Magazine