Widgets Magazine Widgets Magazine
Widgets Magazine

ആശുപത്രി അധികൃതര്‍ ആംബുലൻസ് നല്‍കിയില്ല; മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് നടന്നു

ചൊവ്വ, 2 മെയ് 2017 (14:34 IST)

Widgets Magazine

ആംബുലൻസോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടർന്ന് പതിനഞ്ചുകാരനായ മകന്റെ മൃതദേഹം തോളിലിട്ട് കൊണ്ട് പോകുന്ന പിതാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തരപ്രദേശിലാണ് ഇത്തരത്തില്‍ നാടിനെ മൊത്തം വിഷമത്തിലാക്കിയ ഈ സംഭവം നടന്നത്. 
 
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മരിച്ച് പുഷ്പേന്ദ്രന്‍ എന്ന കൗമാരക്കാര​നെ തന്റെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ വാഹനം കിട്ടാതതിനെ തുടര്‍ന്ന് ഉദയ്‌വീര്‍ എന്ന പിതാവ് മകനെ തോക്കില്‍ ചുമന്ന് നടന്നത്. കാല് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച മകന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴിതിയിരുന്നു. 
 
കുട്ടിയെ വിശദമായി പരിശോധിക്കാൻ പോലും ഡോക്​ടർമാർ തയാറായില്ലെന്നും കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന്​ ഉടൻ മാറ്റണമെന്ന്​ അവർ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ട് പോകാന്‍ സൗജന്യ ആംബുലൻസ് പോലും അധികൃതര്‍ അനുവദിച്ചില്ലെന്നും ഉദയ്​വീർ പറഞ്ഞു.
 
കാലുവേദനയെ തുടര്‍ന്ന് കുട്ടിയെ രണ്ട് തവണ ആശുപത്രിയില്‍ എത്തിച്ചിരുന്നു എന്നാല്‍ ആവശ്യത്തിനുള്ള വൈദ്യസഹായം നല്‍കിയില്ലെന്നും പിതാവ് പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ ഒഫീസര്‍ രാജീവ് യാദവ് അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത ...

news

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മി; യുവാവിന് ദാരുണാന്ത്യം

ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ...

news

ചതിയിലൂടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അഞ്ച് കോടി ആവശ്യപ്പെട്ടു; ബിജെപി എംപിയെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍

ഗുജറാത്തില്‍ ബിജെപി എംപി കെ സി പട്ടേലിനെ കെണിയില്‍ കുടുക്കിയ കേസിലെ യുവതിയെ ദില്ലി പൊലീസ് ...

news

ഒന്നു മിന്നിച്ചേക്കണേ... എംഎല്‍എ ശബരിനാഥിനും സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും ഇനി മംഗല്യ നാളുകള്‍

അധികാരത്തില്‍ നിന്ന് ജീവിതത്തിലേക്ക്. മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും ...

Widgets Magazine Widgets Magazine