ആദായനികുതി റിട്ടേൺ സമർപ്പിക്കാന്‍ ആധാറിന്റെ ആവശ്യമില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ, ബുധന്‍, 1 നവം‌ബര്‍ 2017 (10:58 IST)

ആധാറില്ലാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെ മറികടന്നാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. മാത്രമല്ല, ആധാറില്ലാതെ റിട്ടേൺ സമർപ്പിക്കുന്നതിന് ഹർജിക്കാരിക്കു മദ്രാസ് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.   
 
പ്രീതി മോഹൻ എന്ന യുവതിക്കാണ് ആധാർ ഇല്ലാതെ ആദായനികുതി റിട്ടേൺ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ടി.എസ്. ശിവഗ്‍നാനം ഇടക്കാല ഉത്തരവിറക്കിയത്. ആദായനികുതി റിട്ടേൺ സമര്‍പ്പിക്കുന്നതിനായി പാനും ആധാറും ബന്ധിപ്പിക്കണമെന്ന ഉത്തരവാണ് കേന്ദ്രം പുറപ്പെടുവിച്ചത്. 
 
ഇതടക്കം ആധാറുമായി ബന്ധപ്പെട്ടുള്ള ഹർജികളെല്ലാം പരിശോധിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കത്തുവ സംഭവം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ...

news

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി

നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ ...

news

‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം

ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി ...

news

ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ എം ഇ എസ് ...

Widgets Magazine