അനിതയുടെ മാതാപിതാക്കളെ കാണാന്‍ വിജയ് എത്തി; ഇളയദളപതിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി പിതാവ്

ചെന്നൈ, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:25 IST)

മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് ചെയ്ത തമിഴ്നാട് സ്വദേശിനി അനിതയുടെ വീട് സന്ദര്‍ശിച്ച് ചലച്ചിത്രതാരം വിജയ്. നടന്‍മാരായ രജനീകാന്തും കമല്‍ഹാസനും നേരത്തേ അനിതയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. അനിതയുടെ വീട്ടിലെത്തിയ വിജയ് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.
 
തമിഴ്‌നാട്ടില്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം കനക്കുന്നതിനിടെയാണ് വിജയ്യുടെ സന്ദര്‍ശനം. പ്ലസ്ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയിട്ടും അനിതയ്ക്ക് മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. 
 
തമിഴ്നാട്ടില്‍ പ്ലസ്ടു വരെ തമിഴ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. നീറ്റിനെതിരായ വലിയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചെന്നൈ ആത്മഹത്യ മരണം വിജയ് സിനിമ Chennai Suicide Death Vijay

വാര്‍ത്ത

news

ഗൗരി ലങ്കേഷ് വധം: റഹ്‌മാന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കമൽഹാസനും

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ...

news

വിവാഹത്തിന്റെ പിറ്റേദിവസം നവവധു കൊക്കയിലേക്ക് വീണു; പിന്നെ സംഭവിച്ചതോ ?

വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികളിൽ നവവധു അമ്പതോളം അടി ...