ഐപിഎല്‍ വാതുവെപ്പ്‌: ബിസിസിഐയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി, വെള്ളി, 11 ഏപ്രില്‍ 2014 (08:31 IST)

PTI
ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ മഹേന്ദ്ര സിംഗ് ധോണിയും എന്‍ ശ്രീനിവാസനും മുഗ്ദല്‍ കമ്മറ്റിക്ക്‌ മുമ്പാകെ നല്‍കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട്‌ നല്‍കിയ അപേക്ഷ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും.

ഗുരുനാഥ്‌ മെയ്യപ്പനെക്കുറിച്ച്‌ ധോണിയും എന്‍ ശ്രീനിവാസനും നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ്‌ ബിസിസിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ധോണി നിരപരാധിയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണനന്നുമാണ്‌ ബിസിസിഐയുടെ വാദം. ജസ്റ്റിസ്‌ എകെ പട്നായിക്‌ അധ്യക്ഷനായ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയായ മെയ്യപ്പനെക്കുറിച്ച്‌ ധോണി തെറ്റായ വിവരങ്ങളാണ്‌ അന്വേഷണ സമിതിക്ക്‌ നല്‍കിയതെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ്‌ സാല്‍വെ സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

ഇന്ത്യാസിമന്റ്‌സ് ജീവനക്കാരെ ബിസിസിഐ പുറത്താക്കി

മുംബൈ: മുഴുവന്‍ ഇന്ത്യാസിമന്റ്‌സ് ജീവനക്കാരെയും ബിസിസിഐ ബോര്‍ഡില്‍ നിന്നും നീക്കി. കോടതി ...

യുവിയുടെ തിരിച്ചുവരവിനെ പുകഴ്ത്തി ധോണി

ലോകകപ്പില്‍ ഓസീസിനെതിരെ മിന്നുന്ന വിജയം ഇന്ത്യക്ക് സമ്മാനിച്ച് യുവരാജ് സിംഗിനെ പുകഴ്ത്തി ...

ഇന്ത്യന്‍ ടീം ലോജിസ്റ്റിക് മാനേജരെ മാറ്റി

ട്വന്റി -20 ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ ...

ഓസ്ട്രേലിയയെ തൂത്തെറിഞ്ഞു; തോല്‍‌വിയറിയാതെ ഇന്ത്യ സെമിയില്‍

യുവരാജ് സിംഗും (60), സ്പിന്നര്‍മാരും ഉണര്‍ന്ന് കളിച്ചപ്പോള്‍ ടീം ഇന്ത്യതോല്‍വിയറിയാതെ ...

Widgets Magazine