‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; മോദിക്കെതിരെ അണ്ണാ ഹസാരെ രംഗത്ത്

‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; മോദിക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെc

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (08:47 IST)
മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതി വിരുദ്ധ സമരനായകന്‍ അണ്ണാ ഹസാരെ വീണ്ടും രംഗത്ത്. അഴിമതി തടയുന്നതിനായി ലോക്പാല്‍, ലോകായുക്ത എന്നിവ സ്ഥാപിക്കാത്തതിലും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിച്ചതിലും പ്രതിഷേധിച്ച് ഹസാരെ സമരരംഗത്തേക്ക് ഇറങ്ങുകയാണ്.

മോദി സര്‍ക്കാറിനെതിരെ താന്‍ ഡല്‍ഹിയില്‍ സമരം ആരംഭിക്കുമെന്ന് ഹസാരെ വ്യക്തമാക്കി. പ്രധാന മന്ത്രിക്ക് അയച്ച കത്തിലൂടെയാണ് ഹസാരെ സമരത്തിനൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയതായാണ് വിവരം. ‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ലോകായുക്തയെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് കാണിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

‘മൂന്ന് വര്‍ഷമായി ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് കത്തെഴുതുന്നു. നിങ്ങളൊരു മറുപടി പോലും പറഞ്ഞില്ല. അതിനര്‍ത്ഥം നിങ്ങള്‍ക്ക് അഴിമതി തുടച്ചു നീക്കുന്നതിന് ഒരു താല്‍പര്യവുമില്ലെന്നാണ്. ലോക്പാല്‍ ബില്ലില്‍ ഒപ്പിട്ട രാഷ്ട്രപതിയെ അപമാനിക്കലാണിതെന്നും’ ഹസാരെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :