‘തോക്കിന് തോക്ക് കൊണ്ടാണ് മറുപടി’: യോഗി ആദിത്യനാഥ്

യു പിയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ| AISWARYA| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:30 IST)
യുപി പൊലീസിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുമെന്ന്
യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. തോക്കിനെ തോക്കു കൊണ്ടുതന്നെ നേരിടാനാണ് പൊലീസിനോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ക്രിമിനലുകളെ ഏറ്റവും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ പൊലീസിന് എല്ലാ അധികാരവും നല്‍കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മറുപടിയെന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
‘ഇത്രയും കര്‍ശനമായി ക്രിമിനലുകളെ നേരിടുന്നത് അവരെ ഭയപ്പെടുത്തും. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയത് അവരുടെ ഉത്തവാദിത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഭയക്കാതെ നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :