ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി| WEBDUNIA|
PTI
മുക്തിമോര്‍ച്ച ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അര്‍ജുന്‍ മുണ്ടയുടെ ബിജെപി സര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് ആറുമാസമായി രാഷ്ട്രപതി ഭരണത്തിലായിരുന്നു. ജെ.എം.എം പിന്തുണ പിന്‍വലിച്ചതോടെ മന്ത്രി സഭ താഴെ വീഴുകയായിരുന്നു. മുണ്ട സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സോറന്‍. ജാര്‍ഖണ്ഡ് നിയമസഭയില്‍ ആകെ 82 അംഗങ്ങളാണുള്ളത്.

സോറന് 43 പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്സും ആര്‍ജെഡിയും ചെറുകക്ഷികളും ചേര്‍ന്നാണിത് രൂപീകരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :