സേതുസമുദ്രം പദ്ധതി അനുകൂല റിപ്പോര്‍ട്ട്: ഡിഎംകെ കേന്ദ്രങ്ങളില്‍ ആഹ്ലാദം

കോയമ്പത്തൂര്‍: | WEBDUNIA|
PRO
PRO
സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ഡിഎംകെ കേന്ദ്രങ്ങളില്‍ ആഹ്ളാദം. ഡിഎംകെയുടെ പ്രസ്റ്റീജ് പദ്ധതിയായിരുന്നു ഇത്. നിലവില്‍ യുപിഎ മുന്നണിയില്‍ ഇല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഡിഎംകെയെ പ്രീതിപ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും വീണ്ടും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ തമിഴ്നാട്ടില്‍ സേതുസമുദ്രം പദ്ധതി സംബന്ധിച്ച് പ്രചാരണം ശക്തിപ്പെടുത്താനാവുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ സെപ്റ്റംബറില്‍ സേതുസമുദ്രം പദ്ധതിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമായിരുന്നു.

തമിഴ്നാടിന്‍െറ പൊതുവായ വികസനം മുന്നില്‍ കാണാതെ സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ജയലളിത ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. രാമേശ്വരത്തിനും ശ്രീലങ്കയിലെ തലൈമന്നാറിനുമിടക്ക് ആറാമത്തെ പാതയിലെ മണല്‍ത്തിട്ട പൗരാണിക കാലത്ത് ശ്രീരാമന്‍ നിര്‍മിച്ചതാണെന്നും ഇത് ദേശീയ സ്മാരകമായി നിലനിര്‍ത്തണമെന്നും സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നതിനോട് തമിഴ്നാട് സര്‍ക്കാറിന് വിയോജിപ്പാണുള്ളതെന്നും ജയലളിത സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പ്രസ്താവിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :