ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ എംഎല്‍എ വിവാദത്തില്‍

അയ്യോ... എന്റെ ഷൂവില്‍ ചെളി പുരളും.....

ഭുവനേശ്വര്‍| AISWARYA| Last Modified വ്യാഴം, 13 ജൂലൈ 2017 (16:46 IST)
ധരിച്ചിരിക്കുന്ന ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ ബിജെഡി എംഎല്‍എ വിവാദത്തില്‍. മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തില്‍ പെട്ടത്. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

സന്ദര്‍ശിക്കാന്‍ പോകേണ്ട സ്ഥലത്തേക്ക് കടത്ത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ എംഎല്‍എ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ബോട്ടിലേക്ക് കയറാന്‍ ചെളിനിറഞ്ഞ സ്ഥലത്തുകൂടി വേണമായിരുന്നു മുന്നോട്ടു നീങ്ങാന്‍.

വെളുത്ത ഷുവും പാന്റും ഷര്‍ട്ടുമിട്ട് വന്ന എംഎല്‍എ തന്റെ ഷൂവില്‍ ചെളി പുരളുമെന്ന് പറഞ്ഞ് മാറി നിന്നു. തുടര്‍ന്ന് രണ്ട് അണികളുടെ തോളില്‍ കയറിയാണ് എംഎല്‍എ ബോട്ടില്‍ കയറിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വന്‍ പ്രതിഷേധമാണ് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :