വന്‍‌പ്രഖ്യാപനങ്ങള്‍ നടത്താന്‍ മോദി, ഈയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

എ ടി എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും തുക പിന്‍‌വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുന്നു

PM, Narendramodi, Venkaiyya Naidu, BJP, Note,പ്രധാനമന്ത്രി, നരേന്ദ്രമോദി, വെങ്കയ്യ നായിഡു, അസാധു, ബി ജെ പി, നോട്ട്
ന്യൂഡല്‍ഹി| Last Updated: വ്യാഴം, 29 ഡിസം‌ബര്‍ 2016 (14:58 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വന്‍ പ്രഖ്യാപനങ്ങള്‍ ഈയവസരത്തില്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്ക് മാറില്ലെങ്കിലും ശനിയാഴ്ച മുതല്‍ ഫലം കണ്ടുതുടങ്ങുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വെങ്കയ്യ നായിഡു മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയതിന് ശേഷമുണ്ടായ നേട്ടങ്ങളും അതുമൂലമുണ്ടായ പ്രശ്നങ്ങളും വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകും. കേന്ദ്രസര്‍ക്കാരും നരേന്ദ്രമോദിയും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും വെങ്കയ്യ നായിഡു അറിയിച്ചു.

അസാധുനോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കും. ഇപ്പോള്‍ എ ടി എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും തുക പിന്‍‌വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പ്രധാനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കാനും സാധ്യത ഏറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :