റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ധവാന്‍ എത്തുമെന്ന് സൂചന. നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്നാണ് ജോഷി നാവിക സേനാമേധാവി സ്ഥാനം ഒഴിഞ്ഞത്.

ധവാനെ നാവിക സേന മേധാവി സ്ഥനത്തേക്ക് പ്രതിരോധ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രിക്ക്‌ കൈമാറി. നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. 59-കാരനായ ധവാന്‌ 25 മാസത്തെ കാലാവധി കൂടിയുണ്ട്‌.

പശ്ചിമ നാവിക കമാന്‍ഡ്‌ മേധാവി ശേഖര്‍ സിന്‍ഹയാണ്‌ നിലവില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യ‍ോഗസ്ഥനെങ്കിലും തന്റെ കീഴിലുള്ള കമാന്‍ഡില്‍ രണ്ട്‌ പ്രധാന അപകടങ്ങള്‍ നടന്നത്‌ അദ്ദേഹത്തിന്‌ തിരിച്ചടിയാവുകയായിരുന്നു. ജോഷി രാജിവെച്ചതിന്‌ ശേഷം രണ്ടു മാസത്തോളമായി നാവികസേന അഡ്മിറല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :