രാജീവ് വധം: ‘പ്രതികളുടെ ശിക്ഷ കുറയ്ക്കണമെന്ന് അമ്മ കത്തെഴുതുമ്പോള്‍ ‘ബുദ്ദൂ’ എവിടെയായിരുന്നു?’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ചും പരിഹസിച്ചും സുബ്രഹ്മണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധിയെ ‘ബുദ്ദൂ’വെന്നാണ് ട്വിറ്ററിലെ തന്റെ പുതിയ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

സുപ്രീംകോടതി രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്ക് വിധിച്ചപ്പോള്‍ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അമ്മ കത്തെഴുതുമ്പോള്‍ ‘ബുദ്ദൂ’ എവിടെയായിരുന്നുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്.

മുന്‍ പ്രധാനമന്ത്രിയുടെ ഘാതകരെ വിട്ടയക്കുമ്പോള്‍ സാധാരണക്കാര്‍ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാഹുല്‍ അമേഠിയില്‍ ചോദിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് സ്വാമിയുടെ ട്വീറ്റ്.

ഇന്ന് രാവിലെയാണ് രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരെയാണ് മോചിപ്പിക്കുന്നത്. ഇന്നലെ സുപ്രീംകോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :