ഭാര്യ നല്ല വസ്ത്രമണിഞ്ഞ് കാണണമെന്ന ആഗ്രഹം; ഒടുവില്‍ ആ അദ്ധ്യാപകന്‍ ചെയ്തത് ഇങ്ങനെ !

ഭാര്യയ്ക്ക് സമ്മാനം നല്‍കാനായി വിലകൂടിയ സാരി മോഷ്ടിച്ച അധ്യാപകന്‍ പിടിയില്‍

റായ്പൂര്‍| AISWARYA| Last Modified വെള്ളി, 28 ജൂലൈ 2017 (10:09 IST)
ഭാര്യയ്ക്ക് സമ്മാനം നല്‍കാന്‍ വിലകൂടിയ സാരി മോഷ്ടിച്ച അദ്ധ്യാപകന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ ബലാസ്പൂര്‍ ജില്ലയിലാണ് ഈ സംഭവമുണ്ടായത്. ഏതാണ്ട് 56,000 രൂപ വിലയുള്ള രണ്ട് സാരികളാണ് അദ്ധ്യാപകന്‍ മോഷ്ടിച്ചത്. സംഭവമായി ബന്ധപ്പെട്ട് അദ്ധ്യാപകനും, ഭാര്യയും ഇവരുടെ കസിനും പൊലീസ് പിടിയില്‍.

സാരികള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞദിവസം പൊലീസിന് ലഭിച്ച ഒരു വീഡിയോ ആണ് കേസില്‍ വഴിത്തിരിവായത്.

പ്രാദേശികമായി നടത്തപ്പെടുന്ന ഒരു ഉത്സവത്തില്‍ ഈ സാരിയണിഞ്ഞ സ്ത്രീയുടെ വീഡിയോ ആണ് പൊലീസിന് ലഭിച്ചത്. വീഡിയോ പ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയും ചെയ്തു. ഭാര്യ മറ്റു സ്ത്രീകള്‍ക്കിടയില്‍ നല്ല വസ്ത്രമണിഞ്ഞ് കാണണമെന്ന ആഗ്രഹമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ധ്യാപകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :