ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് സോണിയ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വോട്ട് ലക്‌ഷ്യമിട്ട് ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിജെപിയുടെ അവിശ്വസനീയമായ അവകാശവാദങ്ങളില്‍ പെട്ടുപോകരുതെന്നും സോണിയ പറഞ്ഞു.

ഹരിയാനയിലെ മീവത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. 2009ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചില്ലെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെയും സോണിയ രംഗത്തെത്തി.

കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസനപദ്ധതികള്‍ എല്ലാവരും കണ്ടതാണ്. ചരിത്രം കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കും. രാജ്യത്തിന് വേണ്ടി മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :