ഫോട്ടോഷോപ്പ് ചതിച്ചു; എവറസ്റ്റ് കയറിയ ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി !

ഫോട്ടോഷോപ്പ് പണികൊടുത്തു; എവറസ്റ്റ് കയറിയ ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി !

പൂനെ| AISWARYA| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:25 IST)
എവറസ്റ്റ് കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. പൂനയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കുമാണ് ഈ അവസ്ഥയുണ്ടായത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഈ ദമ്പതികള്‍ പുറത്തുവിട്ടത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന് പ്രത്യേക സമിതിക്ക് രൂപം നല്‍കി. തുടര്‍ന്ന് സമിതി നല്‍കിയ അന്വേഷണത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ഈ നടപടിയുണ്ടായത്.

പൊലീസ് ദമ്പതികളുടെ പ്രവൃത്തി മഹരാഷ്ട്ര പൊലീസിന് അപകീര്‍ത്തിക്ക് ഇടയാക്കിയെന്നും അഡീഷണല്‍ പൊലീസ് കമീഷണര്‍ സഹേബ്ര പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എവറസ്റ്റ് കൊടുമുടി കയറിയ ആദ്യ ദമ്പതികളാണെന്ന് അവകാശവാദവുമായി ദിനേശും തര്‍കേശ്വരിയും രംഗത്തുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :