ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി; പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍ ഇങ്ങനെ...

Aiswarya| Last Modified തിങ്കള്‍, 15 മെയ് 2017 (12:52 IST)
ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറത്തി നിര്‍മ്മാതാവായ അതുല്‍ സിനിമാ നിര്‍മ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിന് കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

പോസ്റ്റ്നെ തുടര്‍ന്ന അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തല്ലിത്തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ഏകദേശം 11;30തോടെയായാണ് ആത്മഹത്യ നടന്നതെന്ന് പൊലീസ്
പറയുന്നു. അവസാന സിനിമയിലുണ്ടായ
സാമ്പത്തീക നഷ്ടം ഇദ്ദേഹത്തെ കാര്യമായി വലച്ചിരുന്നു. കൂടതെ അതുലിന്റെ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും മക്കളെ തന്നില്‍ നിന്നും അകറ്റിയതായും ഇദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :