പ്രതിരോധിക്കാന്‍ നിര്‍മല സീതാരാമന്‍, ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല അല്‍ഫോണ്‍സ് കണ്ണന്താനത്തിന്; മോദി മന്ത്രിസഭയിലെ ‘പുതുമുഖങ്ങള്‍’ ഇവരാണ്

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഐടി- ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല

aparna| Last Modified ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (15:05 IST)
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറി. കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനു ഏറ്റവും നിര്‍ണായകമയ പ്രതിരോധ മന്ത്രാലത്തിന്റെ ചുമതലയാണ് ലഭിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിത മന്ത്രിയായി ഇതോടെ നിര്‍മല മാറി.

ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗം വിദേശകാര്യമന്ത്ര സുഷമാ സ്വരാജ് ആണ്. മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു. ഐടി, ഇലക്ട്രോണിക്സ് വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിനുണ്ട്. ക്യാബിനെറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍ക്കൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 9 സഹമന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. ഊര്‍ജ മന്ത്രാലയത്തിന്റെ ചുമതലയോടൊപ്പം റെയില്‍വേ മന്ത്രാലയവും ഇനി പീയുഷ് ഗോയല്‍ കൈകാര്യം ചെയ്യും. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിക്കാതെ കണ്ണന്താനത്തിന് അവസരം നല്‍കി.

സഹമന്ത്രിമാര്‍

1– ശിവ പ്രതാപ് ശുക്ള – ധനകാര്യം 2– ഡോ. വീരേന്ദ്ര കുമാർ – വനിതാ, ശിശു ക്ഷേമം, ന്യൂനപക്ഷകാര്യം 3– അനന്തകുമാർ ഹെഗ്ഡേ – നൈപുണ്യ വികസനം, എൻറർ പ്രണർഷിപ്പ് 4– അശ്വിനികുമാർ ചൗബേ – ആരോഗ്യം, കുടുംബക്ഷേമം 5– ഗജേന്ദ്രസിങ് ഷെഖാവത്ത് – കൃഷി, കർഷക ക്ഷേമം 6– ഡോ. സത്യപാൽ സിങ് – മാനവശേഷി വികസനം, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം. 7– ഹർദീപ് പുരി – നഗരവികസനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :