പീഡനക്കേസ് പ്രതി ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദിച്ചു

ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ട് മര്‍ദിച്ചു

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 13 ജൂലൈ 2017 (15:00 IST)
പീഡനക്കേസ് പ്രതി സ്വാമി ഓമിനെ നടുറോട്ടില്‍ സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഭീകരാക്രമണ കേസില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. സ്ത്രീകള്‍ പ്രകോപിതരായതിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സ്വാമിയേയും സഹായിയേയും സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വിവാദ സ്വാമിയെ ക്ഷണിച്ചതില്‍ ചില സംഘാടകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ കയ്യേറ്റം നടത്തി. പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പരിപാടിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ന്യൂസ് നാഷന്‍ ചാനലിന്റെ സ്ത്രീകളെ തെറിവിളിച്ചതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ കൂട്ടം ചേര്‍ന്ന് സ്വാമിയെ മര്‍ദ്ദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :