പി വി സിന്ധു ഇനി ആന്ധ്രയുടെ ഡെപ്യൂട്ടി കളക്ടര്‍

ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനുണ്ട്: പി വി സിന്ധു

aparna| Last Modified വെള്ളി, 28 ജൂലൈ 2017 (11:35 IST)
റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനം കാത്ത ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ ആന്ധ്രാപ്രദേശിന്റെ ഡെപ്യൂട്ടി കളക്ടറായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു പിവി സിന്ധുവിന് കൈമാറി.

ഒരു മാസത്തിനുള്ളില്‍ സിന്ധു ജോലിയില്‍ പ്രവേശിക്കണമെന്ന് നിയമന ഉത്തരവില്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷകാലയളവില്‍ സിന്ധു പ്രേബേഷനിലായിരിക്കും. സര്‍ക്കാരിന്റെ ഡെപ്യൂട്ടി കളക്ടറായുള്ള നിയമന ഉത്തരവ് കൈപ്പറ്റിയ പിവി സിന്ധു സര്‍ക്കാരിന് നന്ദി പറഞ്ഞു.

സ്‌പോര്‍ട്‌സില്‍ തനിക്ക് ഇനിയും ഒരുപാട് യാത്രകള്‍ ഉണ്ട്. കൂടുതല്‍ ഉയരം കീഴടക്കാനുള്ളതുകൊണ്ട് തന്നെ വ്യക്തമായ ലക്ഷ്യത്തോടെ മുന്നേറുമെന്നും സിന്ധു പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബാഡ്മിന്‍റണിനായിരിക്കും എന്നും സിന്ധു മാധ്യമങ്ങളെ അറിയിച്ചു. സിന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ചന്ദ്രബാബു നായിഡു അന്ന് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :