പിഞ്ചുകുട്ടികള്‍ അടക്കം 60 പേരുടെ മരണം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തുന്നത് ഒമ്പതാം ദിവസം

പ്രതിഷേധം ശക്തമാകുന്നു

ഉത്തര്‍പ്രദേശ്| aparna| Last Modified ശനി, 12 ഓഗസ്റ്റ് 2017 (09:19 IST)
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലെ പാകപ്പിഴ മൂലം 30 കുട്ടികള്‍ അടക്കം അറുപത് പേര്‍ മരിച്ചു. ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. 48 മണിക്കൂറിനിടെയാണ് 30 കുട്ടികള്‍ മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല അറിയിച്ചു.

അതിദാരുണമായ മരണം നടന്നിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹോസ്പിറ്റലില്‍ എത്തിയത് ഒമ്പതാം ദിവസം. പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തിങ്കള്‍ മുതല്‍ വെളളി വരെയുളള ദിവസങ്ങളിലായി അറുപത് പേര്‍ മരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടു.

പുതിയ ഐസിയു വാര്‍ഡുകളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ എത്തി രണ്ടുദിവസത്തിന് ശേഷമാണ് പിഞ്ചുകുട്ടികളടക്കം മരിക്കുന്നത്. ഇതുകഴിഞ്ഞ് ഒമ്പതാം ദിവസമാണ് യോഗി ആദിത്യനാഥ് സ്വന്തം മണ്ഡലം കൂടിയായ ഗോരഖ്പൂരിലെത്തുന്നത്.
ഏഴു കുട്ടികള്‍ മാത്രമാണ് ഇതുവരെ മരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :