നോട്ട് അസാധുവാക്കല്‍ ദുരന്തം, പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് മോദിക്ക് അറിയില്ല: രാഹുല്‍

Rahul Gandhi, Rupee, Demonitisation, Narendra Modi, Black Money, Note, November 8, രാഹുല്‍ ഗാന്ധി, നോട്ട് നിരോധനം, നരേന്ദ്ര മോദി, പ്രധാനമന്ത്രി, കള്ളപ്പണം, നവംബര്‍ 8
ന്യൂഡല്‍ഹി| BIJU| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (15:58 IST)
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നടത്തിയ നോട്ട് അസാധുവാക്കല്‍ ദുരന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിന് ശേഷം രാജ്യത്തെ പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ആക്ഷേപിച്ചു.

കോണ്‍‌ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍‌മാരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാജ്യത്തിന്‍റെ ദുഃഖദിനമാണ് നോട്ടു നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട്. അത് കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാനാണ് ബി ജെ പിയുടെ പദ്ധതി. എന്താണ് ഇത്ര ആഘോഷിക്കാനുള്ളതെന്ന് മനസിലാകുന്നില്ല. രാജ്യം കടന്നുപോയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ഇപ്പോഴും മോദി തയ്യാറല്ല. രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്‍റെ വികാരങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിന് കഴിയുന്നില്ല - രാഹുല്‍ഗാന്ധി പറഞ്ഞു.

നല്ല പദ്ധതിയായ ജി എസ് ടി ധൃതിയില്‍ നടപ്പാക്കി അതിന്റെ മൂല്യം തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :