നിങ്ങൾ ചൊവ്വയിലാണ് കുടുങ്ങി കിടക്കുന്നതെങ്കിലും രക്ഷിക്കാനെത്തും; ചിരിയുണര്‍ത്തി സുഷമയുടെ ട്വീറ്റ്

ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാനെത്തുമെന്ന് സുഷമാ സ്വരാജ്

sushma swaraj, Twitter, Mars, ചൊവ്വ, സുഷമ സ്വരാജ്, ട്വിറ്റര്‍, ട്വീറ്റ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 8 ജൂണ്‍ 2017 (11:56 IST)
ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളിലല്ല, ചൊവ്വയിലാണ് കുടുങ്ങിയതെങ്കില്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്ന് സുഷമ സ്വരാജ്. തന്റെ ട്വിറ്ററിലൂടെയാണ് കരണ്‍ സയ്‌നിയെന്നയാള്‍ക്ക് വിദേശകാര്യമന്ത്രി മറുപടി കൊടുത്തത്. ആ ട്വീറ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയും ചെയ്തു.

കരൺ സായിനി എന്ന വ്യക്തി, താൻ ഭക്ഷണമില്ലാതെ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എന്ത് കൊണ്ടാണ് ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഇത്രയും വൈകുന്നതെന്നും ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്വീറ്റിൽ ഇയാ‍ള്‍ സുഷമാ സ്വരാജിനെയും ഐ.എസ്.ആർ.ഒയെയും ടാഗ് ചെയ്തിരുന്നു. ഇതിനാണ് അയള്‍ക്ക് സുഷമ കിടിലൻ മറുപടി നല്‍കിയത്.

മന്ത്രിയുടെ മറുപടിയ്ക്ക് ട്വിറ്ററിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. 2200ലേറെ പേർ റീട്വീറ്റ് ചെയ്ത പോസ്റ്റ് 5000ഓളം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം, ഒരുപാട് നല്ലകാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തെയും മന്ത്രി സുഷമാ സ്വരാജിനെയും കളിയാക്കുന്നതാണ് കരൺ സായിനിയുടെ ട്വീറ്റെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :