തിരികെയെത്തിയ നോട്ടുകളുടെ എണ്ണം ഇപ്പോൾ വെളിപ്പെടുത്തില്ല - ആർ ബി ഐ

കണക്കുക‌ൾ പലതും തെറ്റുന്നു; തിരികെയെത്തിയ നോട്ടുകളുടെ എണ്ണം പിന്നീട് വെളിപ്പെടുത്തും

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 6 ജനുവരി 2017 (09:12 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാദുവാക്കൽ നടപടി പൂർണ പരാജയമാണെന്ന് വ്യക്തമാകുന്ന കണക്കുകളായിരുന്നു പ്രമുഖ സാമ്പത്തിക വാര്‍ത്താസ്ഥാപനമായ ‘ബ്ളൂംബര്‍ഗ്' പുറത്തിറക്കിയത്. എന്നാൽ, പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ സത്യമില്ലെന്ന് റിസർവ് ബാങ്ക് പറയുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് ഔദ്യോഗിക പ്രസ്താവന ഇറക്കി.

തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഇടക്കിടെ പുറത്തിറക്കിയത് രാജ്യത്തെ കറന്‍സി ചെസ്റ്റുകളില്‍നിന്നുള്ള മൊത്തമായ വിവരം അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. കണക്കെഴുത്തില്‍ തെറ്റുണ്ടായോ എന്നും പണമെണ്ണിയതില്‍ ഇരട്ടിപ്പ് സംഭവിച്ചോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഈ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഏറ്റവും നേരത്തേ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരുകയാണ്. അതിനു മുമ്പ് പുറത്തുവരുന്ന കണക്കുകള്‍ ശരിയല്ലെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു.

അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ 97 ശതമാനവും ബാങ്കില്‍ തിരിച്ചത്തെിയെന്നായിരുന്നു റിപ്പോര്‍ട്ട്. 15.44 ലക്ഷം കോടി രൂപയുടെ നോട്ടാണ് നവംബര്‍ എട്ടിന് അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതില്‍ 14.97 ലക്ഷം കോടിയും ഡിസംബര്‍ 30 വരെയുള്ള സമയത്ത് ബാങ്കുകളില്‍ തിരിച്ചത്തെി.

12.5 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ഡിസംബര്‍ 14ന് റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവിട്ടിരുന്നു. അതിനുശേഷം പഴയ നോട്ടിന്റെ കണക്കൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. അസാധു നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുള്ള കാലാവധി കഴിഞ്ഞ് ആഴ്ച ഒന്നായെങ്കിലും ബാങ്കില്‍ തിരിച്ചത്തെിയ നോട്ട് എത്രയെന്ന കാര്യം വെളിപ്പെടുത്താന്‍ മടിക്കുകയാണ്​ സര്‍ക്കാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :