തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; പളനിസാമി-പനീര്‍സെൽവം വിഭാഗങ്ങൾ ഒരുമിക്കുന്നു ?

പളനിസാമി-പന്നീർസെൽവം വിഭാഗങ്ങൾ ഒരുമിക്കാൻ വീണ്ടും നീക്കം

ചെ​ന്നൈ| സജിത്ത്| Last Updated: വ്യാഴം, 8 ജൂണ്‍ 2017 (13:49 IST)
അ​ണ്ണാ​ഡി.​എം.​കെ​യി​ലെ
മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി -​ ഒ. പ​ന്നീ​ർ​സെ​ല്‍വം വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ വീ​ണ്ടും ഊ​ര്‍ജി​ത നീ​ക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ടി.​ടി.​വി. ദി​ന​ക​ര​ന്‍ പി​ടി​മു​റു​ക്കു​ന്ന​ത്​ ഭീ​ഷ​ണി​യാ​യി കാ​ണു​ന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ദി​ന​ക​ര​ന്‍ പാ​ര്‍ട്ടി​യി​ലും ഭ​ര​ണ​ത്തി​ലും പി​ടി​മു​റു​ക്കു​ന്ന​തി​നു​മു​മ്പുതന്നെ ചെ​റു​ത്തു നി​ല്‍പ്പി​നാ​യി മ​റ്റെ​ല്ലാ ത​ർ​ക്ക​ങ്ങ​ളും മ​റ​ന്ന്​ ല​യ​നം​മാ​ത്ര​മാ​ണ്​ഏക പോം​വ​ഴി​യെ​ന്ന്​ ഒ.​പി.​എ​സ് - ​ഇ.​പി.​എ​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്ക്​ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്.

പ​ന്നീ​ര്‍​സെ​ല്‍വ​വു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കാ​ന്‍ ബി ​ജെ പി പ​ള​നി​സാ​മി​യി​ല്‍ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി കെ ശ​ശി​ക​ല​യെ​യും മ​ന്നാ​ര്‍ഗു​ഡി സം​ഘ​ത്തെ​യും അ​ക​റ്റി നി​ര്‍ത്താ​നായി ബി ​ജെ ​പി ക​രു​ക്ക​ള്‍ നീ​ക്കു​ന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ​ര്‍ക്കാ​ര്‍ വീ​ഴാ​തി​രി​ക്കാ​നും നി​ല​വി​ലെ സാ​ഹ​ച​ര്യം ഡി എം ​കെ-​കോ​ണ്‍ഗ്ര​സ് സ​ഖ്യം മു​ത​ലെ​ടു​ക്കാ​തി​രി​ക്കാ​നും മു​ൻ​ക​രു​ത​ലു​ക​ൾ തീ​ര്‍ക്കു​ക​യാ​ണി​പ്പോ​ള്‍ ബി ജെ പി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :