ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി !

ശശികല പെരുവഴിയിലാകുമോ?

ചെന്നൈ| AISWARYA| Last Updated: ബുധന്‍, 31 മെയ് 2017 (16:38 IST)
ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും പ്രിയ തോഴി ഉള്‍പ്പെടെ പ്രതികളായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതോടെ
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിയെണ്ണുന്ന ശശികലയുടെ കഷ്ടകാലം തുടരുകയാണ്. ശശികല പഴയതു പോലെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ആറ് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇതിനുള്ള നിര്‍ദേശം അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതോടെ ജയളിത, വികെ ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെ പേരിലുള്ള വസ്തുക്കളാണ് പിടിച്ചെടുക്കുക. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് 100 കോടി രൂപയാണ് വിചാരണ കോടതി പിഴശിക്ഷ വിധിച്ചത്.

ജീവിച്ചിരുപ്പില്ലാത്തതിനാല്‍ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിടുകയായിരുന്നു. ശശികല അടക്കമുള്ള മറ്റുള്ളവര്‍ക്ക് 10 കോടിയായിരുന്നു പിഴ വിധിച്ചത്. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. ലളിതയുടെ മരണശേഷം പാർട്ടിയിലെ നേതാവായി മാറിയെങ്കിലും ജയിലില്‍ പോയ ശേഷം ശശികലയെ ആര്‍ക്കും വേണ്ടെന്ന മട്ടിലാണ്. മാത്രമല്ല കോടിക്കണക്കിന് വരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ ആര്‍ക്കെന്ന കാര്യത്തിലും തീരുമാനമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :