കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

സ്വന്തം മകളെ കളിക്കാന്‍ വിട്ടു; അയല്‍‌വാസിയായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു, ഇതിനൊക്കെ സാക്ഷിയായത് ആ ഒരാള്‍

AISWARYA| Last Modified തിങ്കള്‍, 10 ജൂലൈ 2017 (17:20 IST)
കൌമാരക്കാരിയായ സ്വന്തം മകളുടെ കണ്‍‌മുന്നില്‍ വെച്ച് അയല്‍‌വാസിയായ എട്ടുവയസുകാരിയെ അച്ഛന്‍
ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകിട്ട് സെന്‍‌ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റിലെ പാര്‍ക്കിലാണ് ഈ സംഭവം നടന്നത്. അച്ഛന്‍ ഇങ്ങനെ ഒരു ക്രൂരത ചെയുമ്പോള്‍ സ്വന്തം മകള്‍ അടുത്ത് കളിച്ച് കൊണ്ട് ഇരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭാര്യ മരിച്ചുപോയ ഇയാള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കമല മാര്‍ക്കറ്റിനടുത്ത് താമസിക്കുകയായിരുന്നു. സ്വന്തം മകളെ കളിക്കാന്‍ വിട്ട ശേഷം അയല്‍‌വാസിയായ എട്ടുവയസുകാരിയെ പ്രലോഭിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് കുട്ടി കരഞ്ഞതോടെയാണ് മകള്‍ ഇത് കണ്ടെതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വീട്ടില്‍ കരഞ്ഞുകൊണ്ട് വന്ന കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :