വിജയ് മല്യയെ അറസ്റ്റ് ചെയ്തു

എസ്ബിഐയിൽ നിന്നും ലോൺ എടുത്ത് മുങ്ങിയ വിജയ് മല്യ അറസ്റ്റിൽ

aparna shaji| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (15:36 IST)
എസ്‌ബിഐ അടക്കം പല ബാങ്കുകളിൽ നിന്നും ഭീമമായ തുക കടമെടുത്ത് ഇന്ത്യൻ സർക്കാരിനെ പറ്റിച്ച് രാജ്യംവിട്ട വ്യവസായി വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടൻ പൊലീസ് ആണ് മല്യയെ അറസ്റ്റ് ചെയ്തത്. 9000 കോടിയിലധികം രൂപയാണ് മല്യ ബാങ്കുകളിൽ നിന്നും വായ്പയെടുത്തത്. ഇത് തിരിച്ചടയ്ക്കാതെ സർക്കാരിനെ പറ്റിച്ചാണ് മല്യ രാജ്യം വിട്ടത്.

ഇന്ത്യയില്‍ മദ്യ വ്യവസായം ഉള്‍പ്പടെ കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായ ശൃഖലയുടെ അധിപനാണ് വിജയ് മല്യ. ഈയടുത്ത കാലം വരെ രാജ്യസഭാ എം പിയായിരുന്നു. ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാ എം‌പി സ്ഥാനം റദ്ദ് ചെയ്യുകയായിരുന്നു.

വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് ,കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനാണ്. വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 സ്ഥാനത്തും, ഇന്ത്യയില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്തുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :