എന്താണ് ജിഎസ്ടി ? ഏതെല്ലാം നികുതികളാണ് ജിഎസ്ടിയില്‍ ലയിപ്പിച്ചിട്ടുള്ളത് ?

Goods and Services Tax, GST news latest, Live updates on GST, Latest update on GST bill, GST status today, GST news , GST update today, GST news today, GST implementation date, Latest news on GST bill, GST rate in India, GST tax rate, GST tax slab, GST benefits, GST means, GST explained, GST Impact, ജിഎസ്ടി, ജിഎസ്ടി ലോഞ്ചിങ്ങ്, നികുതി, കേന്ദ്ര വിൽപ്പന നികുതി
സജിത്ത്| Last Modified വെള്ളി, 30 ജൂണ്‍ 2017 (16:18 IST)
ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. ജിഎസ്ടി ലോഞ്ചിങ്ങിന് ഇനി
മണിക്കൂറികള്‍ മാത്രമാണ് ബാക്കിയുള്ളത്. വെള്ളിയാഴ്ച അര്‍ധരാത്രി 11 മണിക്ക് ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്‌നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവെയ്ക്കും. രാജ്യമെമ്പാടും ഒരേ നികുതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ വിപ്ലവകരമായ പരിഷ്‌കരണമാണ് ഇന്ത്യന്‍ നികുതി വ്യവസ്ഥയില്‍ നടപ്പാകുന്നത്. മറ്റൊരു സര്‍ക്കാരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു നടപടി കൂടിയാണിത്. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്.

ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കുസേവന നികുതി അഥവാ ജിഎസ്ടി. നിർമ്മാണം മുതൽ ഉപഭോഗം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവു ചെയ്തു അടക്കാവുന്നതുമായ നികുതി കൂടിയാണിത്. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യ വർധനവിനു മാത്രമുള്ള നികുതിയിൽ, നികുതിയുടെ ഭാരം അന്തിമ ഉപയോക്താവിനു മാത്രമായിരിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

പ്രദേശ നിക്ഷിപ്ത നികുതിയെന്ന ഒരു നികുതിയും ഇതിലുണ്ട്. അതെന്താണെന്നുവെച്ചാല്‍ ഏതു പ്രദേശത്താണോ സേവനത്തിന്റെയോ അല്ലെങ്കില്‍ ചരക്കിന്റെയോ ഉപഭോഗം അന്തിമമായി നടക്കുന്നത്, ആപ്രദേശത്തെ നികുതി അധികാരികളുടെ പക്കല്‍ അടക്കുന്ന നികുതിയാണ് ഇത്. പ്രധാനമായും അഡീഷണൽ എക്സൈസ് ഡ്യൂട്ടി അഡീഷണൽ എക്സൈസ് ഡ്യൂട്ടി, കേന്ദ്ര എക്സൈസ് ഡ്യൂട്ടി കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സാധനങ്ങളുടേയും സേവനങ്ങളുടേയും സപ്ലൈയുമായി ബന്ധപ്പെട്ട കേന്ദ്ര സർചാർജുകളും സെസ്സുകളും സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി എന്നിങ്ങനെയുള്ളവയാണ് ചരക്കു സേവന നികുതിയിൽ ലയിപ്പിച്ചിട്ടുള്ളത്.

ആഡംബര നികുതി, സ്റ്റേറ്റ് വാറ്റ് കേന്ദ്ര വിൽപ്പന നികുതി, എല്ലാത്തരത്തിലുമുള്ള പ്രവേശന നികുതി, പരസ്യനികുതി, പർചേസ് നികുതി, വിനോദ നികുതി, ലോട്ടറി നികുതി, സംസ്ഥാന സർചാർജുകൾ എന്നിങ്ങനെയുള്ളവയാണ് ജിഎസ്ടിയിൽ ലയിക്കുന്ന സംസ്ഥാന നികുതികൾ. പെട്രോളിയം ഉൽപ്പന്നങ്ങളായ ക്രൂഡ് ഓയിൽ, പെട്രോൾ, ഹൈസ്പീഡ് ഡീസൽ, പ്രകൃതി വാതകം, മദ്യം, വൈദ്യുതി എന്നീ ഉല്‍പ്പന്നങ്ങളെയാണ് പ്രധാനമായും ജിഎസ്ടി പരിധിയിൽനിന്ന് മാറ്റിയിരിക്കുന്നത്. ജിഎസ്ടി വന്നാലും ഈ ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള നികുതി സമ്പ്രദായം തുടരും.

അതേസമയം, പുകയില ഉൽപ്പന്നങ്ങൾ ജിഎസ്ടിക്ക് വിധേയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയുടെ മേൽ കേന്ദ്ര എക്സൈസ് ഡ്യൂട്ടിചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും പറയുന്നു. ഒരേ നികുതിയുടെ അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന രണ്ടു തരത്തിലുള്ള ജിഎസ്ടി ആയിരിക്കും നടപ്പിലാകുക. സേവനങ്ങളും ചരക്കുകളും സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുമ്പോൾ കേന്ദ്രം ചുമത്തുന്ന നികുതിയെയാണ് കേന്ദ്ര ജിഎസ്ടി എന്നു വിളിക്കുന്നത്. എന്നാല്‍ സംസ്ഥാനം ചുമത്തുന്ന ജിഎസ്ടിയായിരിക്കും സ്റ്റേറ്റ് ജിഎസ്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :