ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണതിന് യുവതിക്ക് നേരിടേണ്ടി വന്നത് ഇതൊക്കെ !

ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണതിന് യുവതിയോട് കമ്പനി ചെയ്തത്

ന്യുഡല്‍ഹി| AISWARYA| Last Updated: ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:14 IST)
ആര്‍ത്തവം സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ്. ശരീരിക അവശതകള്‍ പരിഗണിച്ച് ആര്‍വത്താവധി നല്‍കുന്നതിന് പല തൊഴിലുടമകളും തയ്യാറായിരുന്നു. അപ്പോഴാണ് ആര്‍ത്തവത്തിന്റെ പേരില്‍ യുവതിക്ക് ജോലി നഷ്ടമായ വാര്‍ത്ത വരുന്നത്.

ആര്‍ത്തവ രക്തം ഓഫീസിലെ കാര്‍പ്പറ്റില്‍ വീണതിന്റെ പേരിലാണ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അലീഷ കോള്‍മാന്‍ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. യുഎസിലെ ജോര്‍ജിയയില്‍ 911 കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു കോള്‍മാന്‍.

കഴിഞ്ഞ വര്‍ഷം കോള്‍മാന്റെ ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണു. ഇക്കാരണം ചൂണ്ടിക്കാട്ടി അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. ബോബി ഡോഡ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കോള്‍മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വ്യക്തിശുചിത്വം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ച് വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :