അധികാരഭ്രാന്ത് മൂത്ത ബിജെപി ഹാര്‍ദിക് പട്ടേലിനെ വേട്ടയാടുന്നു: കോണ്‍ഗ്രസ്

അധികാരഭ്രാന്ത് മൂത്ത ബിജെപി ഹാര്‍ദിക് പട്ടേലിനെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ്

AISWARYA| Last Updated: ബുധന്‍, 30 ഓഗസ്റ്റ് 2017 (12:11 IST)
പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. അധികാര ഭ്രാന്ത് മൂത്ത ബിജെപി
വിവിധ നടപടികളിലൂടെ അധികാരം നേടാന്‍ ശ്രമിക്കുകയാണ് ഇതിനായി ഹാര്‍ദികിനെ ബിജെപി വേട്ടയാടുകയാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഹാര്‍ദികിനെ ജയിലിലടച്ചത്. 12 പട്ടേല്‍ യുവാക്കളെ ഗുജറാത്ത് സര്‍ക്കാര്‍ കൊലപ്പെടുത്തി. ജാതിയുടെയും മതത്തിന്റെയും പേരില്‍ ബിജെപി വിഭജനത്തിന് ശ്രമിക്കുകയാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനക്ക് പിന്നാലെയായിരുന്നു പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിന് നേതൃത്വം നല്‍കിയ പട്ടീധര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെയും അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി പട്ടേല്‍ രംഗത്തെത്തിയിരുന്നു. അതേസമയം പട്ടേല്‍ സമുദായത്തിന്റെ സമരം മോദിയുടെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഗുജറാത്താണ് മോദിയുടെ ആണിക്കല്ലാണെന്നും
സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :