ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി

WEBDUNIA|
വാരാണസിയിലെ ഗംഗാ തീരത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഉസ്താദ് പതിവായി കാശി വിശ്വേശ്വരനെ ദര്‍ശിക്കുകയും സംഗീതാര്‍ച്ചന നടത്തുകയും ചെയ്യാറുണ്ട്.

വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും പൊതുജ-നത്തിനു വേണ്ടി സൗജ-ന്യമായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

1916 മാര്‍ച്ച് 21ന് ബീഹാറിലെ ദുംഗവോണ്‍ ഗ്രാമത്തില്‍ ആണ് ഉസ്താദ് ജനിച്ചത്. ഷെഹനായ് വിദഗ്ദ്ധനായിരുന്ന പൈഖമ്പാറിന്‍റെ മകനായ ഉസ്താദ് , വാരാണസിയിലെ അഹമ്മദ് ഹുസൈന്‍റെ കീഴിലാണ് ഷെഹനായ് വാദനം അഭ്യസിച്ചത്.

ഉസ്താദ് ബെദ് ഗുലാം അലിഖാന്‍ ആയിരുന്നു തുടക്കത്തില്‍ ബിസ്മില്ലാ ഖാനുമായി വേദികള്‍ പങ്കിട്ടിരുന്നത്. സാംസ്കാരിക ഉത്സവ വേദികളിലും കല്യാണ വേദികളിലും ഒരു കാലത്ത് ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

അരങ്ങേറ്റം കഴിഞ്ഞ് വളരെ കുറഞ്ഞ കാലം കൊണ്ട് ഷെഹനായ് സംഗീതത്തില്‍ ജ-നലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :