ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി

WEBDUNIA|
അതെന്തുതന്നെയായാലും മുസ്ളീമായതു കൊണ്ട് തനിക്കൊരു കടന്പയും കടക്കേണ്ടി വന്നിട്ടില്ലെന്നാണ് ആ മനുഷ്യസ്നേഹി വിവാദത്തോട് പ്രതികരിച്ചത്.

മറ്റുള്ളവര്‍ അദ്ദേഹത്തിന്‍റെ മതവും സംഗീതവും തമ്മിലുള്ള വൈരുദ്ധ്യം കണ്ടെത്തിയപ്പോള്‍ ബിസ്മില്ലാ ഖാന് അത് രണ്ടിനേയും തമ്മില്‍ ഒന്നിപ്പിക്കാനുള്ള ദൈവികമായ മാര്‍ഗ്ഗമായിരുന്നു.

ഷിയാ വിശ്വാസിയായിരുന്നപ്പോള്‍ തന്നെ വിദ്യാദേവതയായ സരസ്വതീ ദേവിയുടേയും ശിവന്‍റേയും വിശ്വാസിയായിരുന്നു ബിസ്മില്ലാ ഖാന്‍. ബനറസ് ഹിന്ദു സര്‍വ്വകലാശാലയു ശാന്തിനികേതനും അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു.


രണ്ടരയടി നീളമുള്ള ചെറിയൊരു സംഗീതോപകരണം. ഷെഹനായ് കൊണ്ട് സംഗീതത്തിന്‍റെ പാലാഴികള്‍ തീര്‍ത്ത ആചാര്യന്‍ ഉസ്താദ് - ബിസ്മില്ലാ ഖാന്‍.അനശ്വരമായ സംഗീതം ബാക്കി നിര്‍ത്തി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു

പതിനാലാം വയസ്സില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ സംഗീത സപര്യ മരണം വരെ അനസ്യൂതം തുടര്‍ ന്നു. അദ്ദേഹത്തെ അത്യാധുനിക താന്‍സെന്‍ എന്ന് ചിലര്‍ വിശേഷിപ്പിക്കുന്നു.

ജീവിതത്തില്‍ ഒട്ടേറെ ലാളിത്യം പുലര്‍ത്തുന്ന ഒരാളാണ് ഉസ്താദ്. ട്രെയിനില്‍ ജ-നതാ ക്ളാസിലായിരുന്നു പത്ത് വര്‍ഷം മുന്‍പു വരെ ഉസ്താദിന്‍റെ യാത്ര. പ്രായാധിക്യം മൂലം ഇപ്പോള്‍ യാത്ര വിമാനത്തിലാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :