ബിസ്മില്ലാഖാന്‍- ഷെഹനായി ചക്രവര്‍ത്തി

WEBDUNIA|
സംഗീതാസ്വാദകരുടെ മനസ്സിലെ ഉസ്താദ്, രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ച അതുല്യ പ്രതിഭ. ഇന്ന് അദ്ദേഹറ്റ്ഘ്തിന്‍റെ ചരമ ദിനം

അദ്ദേഹത്തിന് 1965 ല്‍ ഡല്‍ഹിയിലെ ദേശീയ സാംസ്കാരിക സമിതി ''അഖില ഭാരതീയ ഷെഹനായി ചക്രവര്‍ത്തി'' പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്.

ലോകമെന്പാടും സ്നേഹാദരങ്ങളോടെ ഉസ്താദെന്നു വിളിക്കുന്പോഴും സൈക്കിള്‍ റിക്ഷ തന്നെയായിരുന്നു ഉസ്താദിന്‍റെ പ്രിയ വാഹനം.

ഇന്ത്യയുടെ ആദ്യ റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ തന്‍റെ മാന്ത്രികസ്പര്‍ശമുള്ള ഷെഹനായ് വാദനത്തിലൂടെ കേഴ്വിക്കാരെ മുഴുവന്‍ ഉസ്താദ് ആനന്ദലഹരിയിലാറാടിച്ചു. സ്വാതന്ത്ര്യത്തിന്‍റെ മധുരം നുകരാന്‍ ഇന്ത്യക്ക് ഉസ്താദിന്‍റെ സംഗീതം അകന്പടിയുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യാഗേറ്റില്‍ ഷെഹനായ് വാദനം നടത്തണമെന്ന തന്‍റെ അവസാനമോഹം സഫല്‍മാകാതെയാണ് ഉസ്താദ് മടങ്ങിയത്. തലമുറകളെ തന്‍റെ സംഗീതത്തിലൂടെ നിര്‍വൃതിയിലെത്തിച്ച ഈ കലാകാരന് ഇന്ത്യാ കവാടത്തില്‍ നടത്തുന്ന പ്രകടനം അവിസ്മരണീയമാക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

ആഗസ്ത് 9 ന് ഇന്ത്യാഗേറ്റില്‍ നടത്താനുദ്ദേശിച്ച ഷെഹനായ് കച്ചേരി സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഒരു മുസ്ളീമായതുകൊണ്ടാണ് ബിസ്മില്ലാ ഖാന് അനുമതി നിഷേധിക്കപ്പെട്ടത് എന്നും ആരോപണമുയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :