ഏറ്റവും പ്രമുഖനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 22 ജനുവരി 2014 (15:28 IST)
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി ഒരു ദേശീയ ചാനലിന്രെ സര്‍വ്വേയില്‍ ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും പിന്നിലാക്കി ഒന്നാമതെത്തി. 30 ശതമാനം പേര്‍ മോഡിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത് 9 ശതമാനം പേരാണ്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ 15 ശതമാനം പേരും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ 3 ശതമാനം പേരും പിന്തുണച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ലഭിച്ചത് കേവലം 1 ശതമാനത്തിന്രെ പിന്തുണ.

മോഡിയുടെ നേതൃതൃത്വത്തില്‍ ബിഹാറില്‍ ബിജെപി 16മുതല്‍ 24 വരെ സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെട്ട സര്‍വ്വേ ജെഡിയു 7-13 സീറ്റ് നേടുമെന്നും,​ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി 6-10 വരെ സീറ്റുകള്‍ നേടുമെന്നും ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :