വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് പാര്‍ട്ടി എം‌എല്‍‌എ; ആം ആദ്മിയില്‍ വാക്‍പോര് ശക്തമാകുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടക്ക് തലവേദനയായി നേതാക്കളുടെ വാക്‍പോര്. പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്ന് അകലുന്നതായും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിനോദ്കുമാര്‍ ബിന്നി‌ എം‌എല്‍‌എ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. പാര്‍ട്ടി പ്രതികരിച്ചില്ലെങ്കില്‍ നിരാഹാരസമരം നടത്തുമെന്നും ബിന്നി പറഞ്ഞു.സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ എന്തുകൊണ്ട് യോഗത്തില്‍ പറഞ്ഞില്ലെന്ന് ബിന്നിയുടെ ആരോപണത്തോട് കെജ്‌രിവാള്‍ പ്രതികരിച്ചു.

എഎപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബിന്നി രംഗത്തെത്തിയിരുന്നുവെന്നും മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് എഎപി യോഗത്തില്‍ നിന്നും ബിന്നി ഇറങ്ങിപോകുകയും ചെയ്തുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :