സെര്‍വന്‍റസിനെ ഓര്‍ക്കുമ്പോള്‍

ടി ശശി മോഹന്‍

WEBDUNIA|
നോവലുകള്‍ ഗുണപാഠം നല്‍കുമെന്ന് വിശ്വസിച്ച ആളായിരുന്നു സെര്‍വന്‍റെസ് പക്ഷേ അദ്ദേഹം അവ ഉപദേശിക്കാന്‍ ഇഷ്ടപ്പെട്ടില്ല.അതുകൊണ്ട് എല്ലാവര്‍ക്കും എല്ലാ കാലത്തേക്കുമുള്ള ഉപദേശങ്ങള്‍ ഡോണ്‍ ക്വിക്സോട്ടിന്‍റെ വെളിപാടുകളായി പുറത്തു വിടുകയായിരുന്നു.

ക്വിക്സോട്ട് എന്നാല്‍ പടച്ചട്ട എന്നാണ് സ്പാനിഷില്‍ അര്‍ത്ഥം. ക്വിക്സോട്ടിക്ക് എന്നാല്‍ നടപ്പാക്കാനാവാത്ത ആദര്‍ശപരത എന്നര്‍ത്ഥം - രണ്ടും കഥാനായകന് ചേരുന്ന വിശദീകരണം തന്നെ.

സ്പെയിനിലെ താഴെക്കിടയിലുള്ള കുടുംബത്തില്‍ പിറന്ന അലന്‍സോ ക്വീജ-ാനോ അഥവാ ക്വിസേഡ ആണ് നോവലില്‍ വീരസാഹസിക കഥകളില്‍ കമ്പം കയറി സ്വയം ഡോണ്‍ ക്വക് സോട്ട് ഡി. ലാ മഞ്ച ആവുന്നത്.

അദ്ദേഹം തന്‍റെ മെലിഞ്ഞുണങ്ങിയ റോസിനേറ്റ് എന്ന കുതിരപ്പുറത്ത്, കൂട്ടാളിയായ സഞ്ചോ പാന്‍സയുമൊത്ത് --- അദ്ദേഹത്തിനുമുണ്ട് ഒരു ചെറിയകുതിര-സ്പെയിന്‍ ചുറ്റിക്കറങ്ങി യാത്ര പുറപ്പെടുന്നു. ആ യാത്രയില്‍ തെറ്റുകളെ അദ്ദേഹം ശരിയായി കണ്ടു. മര്‍ദ്ദിതരെ സംരക്ഷിച്ചു.

കാറ്റാടിയന്ത്രത്തെ ശത്രുവായി കരുതി, തന്‍റെ യാത്ര ചെറുക്കാന്‍ പൈശാചിക ശക്തികള്‍ അയച്ച ഭീകര രൂപങ്ങളായി കരുതി അവയോടു പൊരുതി. അദ്ദേഹത്തിന്‍റെ തലയ്ക്ക് ഓളമാണെന്നേ ആരും കരുതൂ.

ഇടിഞ്ഞുപൊളിഞ്ഞ സത്രങ്ങള്‍ ഡോ്വണ്‍ ക്വിക്സോട്ടിന് മനോഹരമായ കോട്ടകളായിരുന്നു. അവിടെയുള്ള കൃഷിക്കാരി പെണ്‍കിടാങ്ങള്‍. സുന്ദരിമാരായ രാജ-കുമാരിമാരും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :