പ്രസ്ഥാനമായി മാറിയ വലിയ കോയിത്തമ്പുരാന്‍

WEBDUNIA|
കേരള സാഹിത്യ ചരിത്രത്തില്‍ യുഗപുരുഷനായി വാഴ്ത്തപ്പെടുന്ന ആളാണ് കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍. ഭാഷാ ശാകുന്തളത്തിന്‍റെ കര്‍ത്താവ്, സന്ദേശ കാവ്യകാരന്‍, ദ്വിതീയാക്ഷര പ്രാസവാദി എന്നിങ്ങനെ പല നിലകളിലും ശ്രദ്ധേയനാണ് തമ്പുരാന്‍.

ജ-ീവിച്ചിരുന്ന കാലത്തെ കവി സാര്‍വഭൗമനായി സാഹിത്യ പ്രണയികള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.1914 സെപ്റ്റംബര്‍ 22 ന് കാറപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരത്ത് വലിയ കോയിത്തമ്പുരാന്‍ താമസിച്ചിരുന്ന സരസ്വതീ വിലാസം കൊട്ടാരം പുരാവസ്തു വകുപ്പ് സംരക്ഷിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. പടിഞ്ഞാറെ കോട്ട കമാനത്തിനടുത്ത് മിത്രാനന്ദപുരം കുളത്തിന് എതിരേയുള്ള ശംഖുചക്ര നഗറിലാണ്, ശംഖുചക്ര കൊട്ടാരം എന്നറിയപ്പെടുന്ന ഈ മന്ദിരം.

സംസ്കൃതത്തിലും മലയാളത്തിലും അമൂല്യമായ ഗദ്യ പദ്യ സംഭാവനകള്‍ നല്‍കുകയും തന്‍റെ തണലില്‍ സംസ്കാരസമ്പന്നമായ സാഹിത്യപ്രവര്‍ത്തകരുടെ ഒരു മഹാപ്രസ്ഥനത്തിനു വളരാന്‍ സൗകര്യം നല്‍കുകയും ചെയ്ത മഹാശയനാണ് കോയിത്തമ്പുരാന്‍.

കേരള വര്‍മ്മ തിരുവിതാംകൂര്‍ പാഠ്യപുസ്തകക്കമ്മറ്റി ചെയര്‍മാനെന്ന നിലയ്ക്ക് ഭാഷാ ഗദ്യശാഖയെ പരിപോഷിപ്പിക്കാനും പരിഷ്കരിക്കാനും പല നടപടികളുമെടുത്തു. പല പാഠ്യപുസ്തകങ്ങളും എഴുതിക്കുകയും, സ്വയം എഴുതുകയും ചെയ്തു.

കേരളവര്‍മ്മയുടെ കാലത്തു മലയാള സാഹിത്യത്തില്‍ പൊന്തിവന്ന ഒരു വിഷയമാണ് ദ്വിതീയാക്ഷരപ്രാസവാദം . പ്രാസവാദത്തിന്‍റെ ഒരു വശത്ത് കേരളവര്‍മ്മയും മറുവശത്ത് ഭാഗിനേയന്‍ രാജ-രാജ-വര്‍മ്മയുമാണ് നേതൃ നിരയില്‍ ഉണ്ടായിരുന്നത. ്വളരെ ശബ്ദകോലാഹലം സൃഷ്ടിച്ച ഈ വാദം, മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രയോജ-നകരമായാണ് ഭവിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :