പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും

ടി. ശശിമോഹന്‍

WEBDUNIA|
പരിസ്ഥിതി കവി,സാംസ്കാരിക കവി

കേരളത്തിലെ പരിസ്ഥിതി കവികകളില്‍ പ്രമുഖനാണ് പി. അദ്ദേഹത്തിന്‍റെ പ്രകൃതി വര്‍ണ്ണനയുടെ സൗന്ദര്യാത്മകതയില്‍ ഭ്രമിച്ച് കവിതകളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു. പഞ്ചവര്‍ണ്ണക്കിളിയുടെ പാട്ടിനു പകരം ടിപ്പര്‍ ലോറികളുടെ മുരളല്‍ ഉയരുകയാണ്. പേരാറും പെരിയാറും വറ്റിവരളുന്നു.

ഇതിനെക്കുറിച്ചെല്ലാം കവി വ്യാകുലപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ സമകാലിക സാമൂഹിക പ്രശ്നങ്ങളിലും പി യുടെ ശ്രദ്ധ പതിയാതെ പോയില്ല. ദാരികനും കാളിയും എന്ന കവിത അടിയന്തരാവസ്ഥയ്ക്കെതിരായ ശബ്ദമായിരുന്നു.

കാസര്‍കോട് ജ-ില്ലയിലെ കാഞ്ഞങ്ങാട് താലൂക്കില്‍ അജ-ാനൂരില്‍ 1906 ഒക്ടോബര്‍ 25 നാണ് പി.കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്.കൊല്ലവര്‍ഷം 1082 തുലാ മാസത്തിലെ തിരുവോണം നാളിലായിരുന്നു ജ-നനം പനയന്തട്ട കുഞ്ഞമ്മ അമ്മയും സംസ്കൃത വിദ്വാന്‍ പുറവങ്കര കുഞ്ഞന്പു നായരുമാണ് മാതാപിതാക്കള്‍.

പുന്നശ്ശേരി നന്പിയുടെ ശിഷ്യനായി പട്ടാന്പി സംസ്കൃത കോളേജ-ില്‍ പഠിച്ചു. സംസ്കൃത അദ്ധ്യാപകനായി ജേ-ാലി ചെയ്തു. സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുള്ള നവജ-ീവന്‍ എന്നൊരു പത്രം കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.

കൂടാളി കൊല്ലംകോട് രാജ-ാസ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു കുറേക്കാലം.

പി യുടെ ഓണസദ്യ എന്ന കവിത ഒരു ബാലകവിതയായിട്ടാണ് പലരും കാണാറുള്ളത്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പലപ്പോഴും അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പഴയകാല കേരളത്തിന്‍റെ സാംസ്കാരിക ചിത്രമാണ് നമുക്കതില്‍ കാണാനാവുക. അന്ന് ഓണസദ്യ ഒരുക്കിയിരുന്നതും ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിവരണവും കവിതയിലുണ്ട്.

ഓണക്കാലത്ത് വേലിയില്‍ പൊത്തിപ്പിടിച്ചു കയറുന്ന മത്തന്‍റെ വള്ളി താഴേക്കു വീണുപോകുന്നതും നെയ്യും മധുരവും തേടി ചോണനുറുന്പുകള്‍ വരിവച്ചു പോകുന്നതും അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്ന പരിമളങ്ങള്‍ ഉയരുന്നതും കവി അനുഭവ വേദ്യമാക്കുന്നു.

പപ്പടം വെളിച്ചെണ്ണയില്‍ കാച്ചിയാലേ കവി പറയുന്ന പരിമളം ഉയരു. പഞ്ചസാരയും കൊളസ്ട്രോളും പിടികൂടിയ കേരളത്തില്‍ എത്രകാലം ഈ പരിമളം ഉയരും എന്ന് കണ്ടറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :