ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനം

WEBDUNIA|
പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനമാണ് ജൂലൈ 17 2003 ല്‍ ആയിരുന്നു ജന്മശതാബ്ദി.

. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സൂര്യതേജസായി പ്രശോഭിച്ച ആ പ്രതിഭയുടെ ഓര്‍മ്മകള്‍ നല്കുന്ന ഊര്‍ജ്ജം ചെറുതല്ല.

വടക്കേത്തല മുണ്ടശ്ശേരി കുഞ്ഞുവറൂതിന്‍റെയും ഇളച്ചാരുടെയും മകനായി 1903 ജൂലൈ 17ന് തൃശൂര്‍ കണ്ടശാംകടവിലാണ് ജോസഫ് മുണ്ടശ്ശേരി ജനിച്ചത്.

സാഹിത്യത്തിന്‍റെ ഓജസുള്ള ധാരകന്‍ ചെറുപ്പത്തിലേ അദ്ദേഹത്തിന്‍റെ പ്രതിഭയെ പുറത്തു കൊണ്ടുവന്നു. നിരൂപണ സാഹിത്യത്തിന് പുതിയമാനം നല്‍കിയ ദാര്‍ശനിക വ്യക്തിത്വമാണ് മുണ്ടശ്ശേരി.

കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച മുണ്ടശ്ശേരി 1957 ജൂലൈ 13ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് ചരിത്രപ്രസിദ്ധമാണ്.

എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിര്‍ദ്ദേശമായിരുന്നു. ഈ വിദ്യാഭ്യാസ ബില്ലും ഇതിനെത്തുടര്‍ന്നുണ്ടായ വിമോചനസമരവുമാണ് ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്.

കാവ്യപീഠിക, സുപ്രഭാതം, അന്തരീക്ഷം, കാലത്തിന്‍റെ കണ്ണാടി, രൂപഭദ്രത, നാടകാന്തം കവിത്വം, പ്രഭാഷണാവലി, ചിന്താമാധുരി, പാശ്ഛാത്യ സാഹിത്യ സമീക്ഷ, മനുഷ കഥാനുഗായികള്‍, മാനദണ്ഡം തുടങ്ങിയവയാണ് ജോസഫ് മുണ്ടശ്ശേരിയുടെ പ്രധാനകൃതികള്‍.

1977 ഒക്ടോബര്‍ 25ന് ജോസഫ് മുണ്ടശ്ശേരി അന്തരിച്ചു. ഭാര്യ കത്രീന 1984 ല്‍ അന്തരിച്ചു. മക്കള്‍-ജോര്‍ജ് , പരേതനായ തോമസ്, ജോസ് , മേരി, റോസി, സലോമി, ടെസ്സല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :