കേരളത്തിന്‍റെ ഇതിഹാസകാരന്‍

WEBDUNIA|
2005മാര്‍ച്ച് 30 ന് , പനിക്കാറ്റുകള്‍ക്ക് ഇളക്കാനാവാത്ത വിധം കരിമ്പനകള്‍ നിശ്ഛലമായി. ആത്മായനങ്ങളുടെ തീവ്രാനുഭവങ്ങള്‍ അവശേഷിപ്പിച്ച് അവരുടെ കഥാകാരന്‍ ഇല്ലാതായി

ഏകാകിയായ മനുഷ്യനെന്ന നിലയില്‍ വിജയന്‍ പലതിനെയും ഭയന്നിരുന്നു. ഭാവിയെക്കുറിച്ചുള്ള ദാര്‍ശനികമായ ഭയം മുതല്‍ അപവാദങ്ങളെ വരെ. മതമൗലികവാദിയെന്ന എതിരാളികളുടെ ആരോപണത്തെക്കുറിച്ച് അദ്ദേഹം തന്‍റെ വേദന മറച്ചുവച്ചില്ല.

ഡല്‍ഹിയിലായിരുന്ന കാലത്ത് ഭൂതങ്ങളെ പേടിച്ചിരുന്ന വിജയനെ താന്‍ പേടിപ്പിച്ചതെങ്ങനെയെന്ന് എം.പി.നാരായണപിള്ള തന്‍റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.

പത്മാസനം എഴുതുമ്പോള്‍ അതു പൂര്‍ത്തിയാക്കാതെ മരിച്ചുപോയാലോ എന്നു പേടിച്ചിരുന്നതായും വിജയന്‍ പറഞ്ഞു. എല്ലാ പേടികളേയും തോല്‍പ്പിച്ച് വിജയന്‍ യാത്രയായിരിക്കുന്നു. ഇതിഹാസങ്ങളുടെ എഴുത്തുകാരന്‍ കഥാവശേഷനായി ... ദാര്‍ശനികമായ ഒരു വ്യഥിതകാലം പിന്നിലവശേഷിപ്പിച്ച്.

ഖസാക്കിന്‍റെ ഇതിഹാസമാണ് ആദ്യ നോവല്‍. മധുരം ഗായതി, പ്രവാചകന്‍റെ വഴി, ഗുരുസാഗരം, ധര്‍മ്മപുരാണം, തലമുറകള്‍ എന്നിവയാണ് മറ്റ് നോവലുകള്‍. തലമുറയുടെ രണ്ടാം ഭാഗമായ പത്മാസനത്തിന്‍റെ രചനയിലാണ് ഇപ്പോള്‍ വിജ-യന്‍.

കടല്‍ത്തീരത്ത്, അരിമ്പാറ, എണ്ണ തുടങ്ങിയ കഥകള്‍ ഏറെ പ്രശസ്തമാണ്. നോവലുകളും കഥകളും വിജ-യന്‍ സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :